വിദ്യാര്‍ഥികള്‍ കണ്ടത് തീവ്രവാദികളെയോ ?; ആയുധധാരികള്‍ എത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് മുംബൈയിൽ അതീവ ജാഗ്രത

വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (16:55 IST)
നവി മുംബൈയിലെ ഉറാനിൽ സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായി അ‌ജ്ഞാതരെ കണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് നാവികസേന അതിജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറു മണിയോടെ ഉറാനിലെ സൈനികരുടെ ആയുധപ്പുരയ്ക്ക് സമീപം ആയുധധാരികളെ കണ്ടെന്ന് രണ്ട് സ്‌കൂൾ വിദ്യാർഥികൾ വിവരം നൽകിയത്.

മുംബൈ തുറമുഖത്തിനടുത്ത് നാവികസേനയുടെ ആയുധസംഭരണശാലയ്ക്കു സമീപം ആയുധധാരികളായ അഞ്ചോ ആറോ പേരടങ്ങിയ സംഘത്തെ കണ്ടതായിട്ടാണ് വിദ്യാർഥികള്‍ നല്‍കുന്ന വിവരം. കറുത്ത വേഷം ധരിച്ച ഇവര്‍ മുഖംമൂടി ധരിച്ചിരുന്നെന്നും വിദ്യാർഥികൾ പറയുന്നു.

വിദ്യാര്‍ഥികള്‍ നല്‍കിയ സന്ദേശത്തെ തുടര്‍ന്ന് മുംബൈയ് ഭീകരവിരുദ്ധ സേനയ്‌ക്ക് മറ്റ് സുരക്ഷാ ഏജൻസികൾക്കും കൈമാറുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നാവികസേനയും തീവ്രവാദവിരുദ്ധസേനയും മറ്റു സുരക്ഷാ ഏജൻസികളും കനത്ത ജാഗ്രതയിലാണ്. മുംബൈ തീരത്തു നാവികസേന കർശന പരിശോധന നടത്തുകയാണ്.

മുംബൈയ് തുറമുഖത്തിന് എതിരായി സ്ഥിതി ചെയ്യുന്ന നേവിയുടെ ആയുധ ഡിപ്പോയായ ഐഎൻഎസ് അഭിമന്യൂവിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഇവിടെ കൂടുതൽ മറൈൻ കമാൻഡോകളെ വിന്യസിച്ചു. മുംബൈ പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക