പതിനെട്ടുകാരിയെ പരസ്യമായി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരനെ ടാക്സി ഡ്രൈവര്‍മാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. ചെന്നെയിലെ കത്തിപ്പാറ ഫ്ളൈ ഓവറിന് താഴെയുള്ള സര്‍വീസ് റോഡില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് ജറാള്‍ഡ് ഗിബ്സ് എന്ന 30 കാരനായ പൊലീസ് ഡ്രൈവര്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചത്.
പൊലീസുകാരനാണ് പ്രതിയെന്ന് തിറച്ചറിഞ്ഞ മൗണ്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് എസ് അംഗമുത്തു ഇയാള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്കി. എന്നാല്‍ വീണ്ടും ടാക്സി ഡ്രൈവര്‍മാര്‍ ഇയാളെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഫ്ളൈ ഓവറിന് കീഴില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും ചെയ്താല്‍ കാറുകള്‍ കത്തിക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച ഡ്രൈവര്‍മാരോട് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കുറ്റവാളി പൊലീസുകാരന് ആയതിനാലും ഭാവിയില്‍ ഇയാളില്‍ നിന്നും ഉണ്ടായേക്കാവുന്ന മോശം പെരുമാറ്റവും ഭയന്ന് നഗരത്തിലെ കോളേജില്‍ ബി കോമിന് പഠിക്കുന്ന പെണ്‍കുട്ടിയോ കുടുംബമോ പരാതി നല്കാന് തയ്യാറായില്ല.