ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് ജനക്കൂട്ടം സ്ത്രീയുടെ തല വെട്ടിമാറ്റി
ചൊവ്വ, 21 ജൂലൈ 2015 (11:31 IST)
ദുർമന്ത്രവാദിനിയെന്ന് ആരോപിച്ച് ജനക്കൂട്ടം അറുപത്തി മൂന്നുകാരിയെ നഗ്നയാക്കിയ ശേഷം തല വെട്ടിമാറ്റി. അസാമിലെ സോണിത്പൂർ ജില്ലയിലുള്ള ഭിമാജുലി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പോനി ഒറാങ് എന്ന ആദിവാസി സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ദൈവമാണെന്ന് സ്വയം അവകാശപ്പെടുന്ന അനിമ റോങ്തിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൊലപാതകം. ഓറങ് എന്ന സ്ത്രീ മന്ത്രവാദിനിയാണെന്നും ഗ്രാമത്തിന് നാശമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇരുനൂറോളം വരുന്ന ജനക്കൂട്ടം പോനി ഒറാങിനെ വീട്ടില്‍ നിന്നും വലിച്ചിറക്കി തൊട്ടടുത്ത അരുവിക്കരയിലെത്തിച്ച് നഗ്നയാക്കിയ ശേഷം തല വെട്ടിമാറ്റുകയായിരുന്നു.
സംഭവത്തെ തുടർന്ന് പൊലീസ് റോങ്ഖാനിയേയും അവരുടെ ഭർത്താവ്, മൂത്ത സഹോദരി, മറ്റ് നാല് പേർ എന്നിവരേയും അറസ്റ്റ് ചെയ്തു.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറോളം സ്ത്രീകളാണ് ദുർമന്ത്രവാദ ആരോപണത്തിന്റെ പേരിൽ കൊല്ലപ്പെട്ടിരിക്കുന്നത്. അറസ്റ്റിലായവരെല്ലാം അനിമയുടെ ബന്ധുക്കളാണ്. ' മന്ത്രവാദ വിരുദ്ധ ' നിയമത്തെക്കുറിച്ച് അസമില്‍ ചര്‍ച്ചനടക്കുന്നതിനിടെയാണ് കൊലപാതകം.