രാജ്യത്ത് ഏകീകൃത പിഎഫ് അക്കൌണ്ട് നമ്പര്‍ പ്രാബല്യത്തില്‍

വ്യാഴം, 16 ഒക്‌ടോബര്‍ 2014 (15:40 IST)
രാജ്യത്ത് ഏകീകൃത പിഎഫ് അക്കൌണ്ട് നമ്പര്‍ സംവിധാനം പ്രാബല്യത്തില്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പോര്‍ട്ടബിള്‍ പിഎഫ് സംവിധാനം രാജ്യത്ത് പൂര്‍ണമായി നടപ്പിലാക്കിയതായി പ്രഖ്യാപിച്ചത്. ഇതോടെ തൊഴില്‍സ്ഥാപനം മാറിയാലും അംഗങ്ങള്‍ക്ക് പിഎഫ് അക്കൌണ്ട് മാറേണ്ടി വരില്ല. 
 
രാജ്യത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന നാലുകോടി 17 ലക്ഷം പിഎഫ് അംഗങ്ങള്‍ക്കാണ് ഏകീകൃത അക്കൌണ്ട് നമ്പര്‍ ലഭിക്കുക. പുതിയ സംവിധാനത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് 12 അക്ക ഏകീകൃത പിഎഫ് അക്കൌണ്ട് നമ്പര്‍ ലഭിക്കും. തൊഴില്‍ സ്ഥാപനങ്ങള്‍ മാറിയാലും അംഗങ്ങള്‍ ഇനി മുതല്‍ ഏകീകൃത പിഎഫ് അക്കൌണ്ട് മാറ്റേണ്ടതില്ല. 
 
തൊഴില്‍ദാതാവില്‍നിന്ന് ലഭിക്കുന്ന ഏകീകൃത നമ്പര്‍ ഉപയോഗിച്ച് തൊഴില്‍മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ജീവനക്കാര്‍ക്ക് പിഎഫ് അക്കൌണ്ടിന്റെ പുതിയ വിവരങ്ങളറിയാം. വെബ്സൈറ്റില്‍നിന്ന് പാസ്ബുക്കും ഡൌണ്‍ലോഡ് ചെയ്യാം. 
 
തൊഴില്‍രംഗത്ത് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോഴും തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക