ടിവിയിലും സംഗീതമേളകളിലും സംസാരിക്കും; പാര്‍ലമെന്റില്‍ മാത്രം എന്തുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെയെന്ന് രാഹുല്‍ ഗാന്ധി

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2016 (15:42 IST)
സംഗീതമേളകളിലും ടെലിവിഷനിലും സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിക്കാത്തതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലിനെതിരെ പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആയിരുന്നു രാഹുല്‍ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്.
 
ടെലിവിഷനില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ എത്തി എം പിമാരോട് സംസാരിക്കാത്തത്. ടി വിയിലും പോപ് സംഗീതമേളകളിലും അദ്ദേഹം സംസാരിക്കുന്നു. എന്നാല്‍, പാര്‍ലമെന്റില്‍ എത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
 
അതേസമയം, നോട്ട് അസാധുവാക്കിയതിനെ രാജ്യത്തെ തുടര്‍ന്ന് 90 ശതമാനം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന് ബുദ്ധിമുട്ടുകയാണെന്ന് ബി എസ് പി നേതാവ് മായാമതി ആരോപിച്ചു. സൂക്ഷ്‌മതയില്ലാതെ ഇത്തരമൊരു തീരുമാനം എടുത്ത നരേന്ദ്ര മോഡി ജനങ്ങളോട് മാപ്പു പറയണമെന്നും മായാവതി ആവശ്യപ്പെട്ടു.
Next Article