സച്ചിനെയും ബിഗ് ബിയെയും പിന്തള്ളി മോദി; ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍

ശനി, 20 ജൂലൈ 2019 (11:17 IST)
ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേഫലം. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ് വിഭാഗമാണ് സര്‍വേ നടത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരെ പിന്നിലാക്കിയാണ് പ്രധാനമന്ത്രി ഈ നേട്ടം കൈവരിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പു വഴിയായിരുന്നു സര്‍വേ.
 
ബില്‍ ഗേറ്റ്‌സ് ആണ് പട്ടികയില്‍ ഒന്നാമത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ളവരില്‍ രണ്ടാമത് ബറാക് ഒബാമ ആണ്. ചൈനീസ് നടന്‍ ജാക്കി ചാന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരാണ് യാഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. യുഎസിലെ ടോക് ഷോ അവതാരകനായ ഒപ്ര വിന്‍ഫ്രി, ആഞ്ജലീന ജോളി, മിഷേല്‍ ഒബാമ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. ആഞ്ജലീന ജോളിയെ മറികടന്ന് മിഷേല്‍ ഒബാമ ലോകത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന പട്ടികയില്‍ ഇടംപിടിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍