ലോകം കൊവിഡ് ഭീതിയിൽ: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Webdunia
ഞായര്‍, 28 നവം‌ബര്‍ 2021 (08:30 IST)
ഒമിക്രോൺ വകഭേദം ലോകമെങ്ങും വെല്ലുവിളിയുയർത്തുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. കത്ത് ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക.ലോരാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്നും മോദി രാജ്യത്തെ ഓർമപ്പെടു‌ത്തും.
 
പുതിയ കൊവിഡ് വകഭേദത്തിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചു. അതിതീവ്ര വ്യാപനത്തിന്റെ തെളിവുകൾ ഇതുവരെയില്ല. വാക്‌സിനേഷൻ നടപടികളെ പുതിയ സാഹചര്യം ബാധിക്കരുത്. ഐസിഎംആ‌ർ അറിയിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ  ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. 
 
ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിന്‍റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  വിദേശ രാജ്യങ്ങളിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി ഇന്നലെ സാഹചര്യം വിലയിരുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article