കർഷകർക്ക് 18,000 കോടി, ഇന്ന് നേരിട്ട് അക്കൗണ്ടുകളിൽ എത്തും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

വെള്ളി, 25 ഡിസം‌ബര്‍ 2020 (13:26 IST)
ഡൽഹി: കർഷക കുടുംബങ്ങൾക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദി പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായാണ് കർഷക കുടുംബങ്ങൾക്ക് സഹായം അനുവദിച്ചിയ്ക്കുന്നത്. രാജ്യത്തെ കർഷകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾതിരെ രാജ്യത്തെ കർഷർ ശക്തമായ സമരം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നത് ശ്രദ്ദേയമാണ്
 
രാജ്യത്തെ ഒൻപത് കോടി കർഷകർക്കാണ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി തുക ലഭിയ്ക്കുക. മുൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്‌പെയുടെ ജൻമദിനമായ ഇന്ന് 2000 രൂപ വിതം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് എത്തും എന്നാണ് പ്രഖ്യാപനം. മൂന്ന് തവണകളായി പ്രതിവർഷം ആറായിരം രൂപയാണ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഭാഗമായി ഒൻപത് കോടി കർഷകരുടെ അക്കൗണ്ടുകളിലേയ്ക്ക് എത്തുക.  

Today, more than Rs 18,000 crores have been directly deposited in the accounts of farmers; no middlemen, no commissions: PM Narendra Modi addresses farmers pic.twitter.com/wXA1HweLqH

— ANI (@ANI) December 25, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍