ജല്ലിക്കെട്ട് ഓര്‍ഡിനന്‍സിന് എതിരെ നല്കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ബുധന്‍, 25 ജനുവരി 2017 (12:49 IST)
ജല്ലിക്കെട്ട് ഓര്‍ഡിനന്‍സിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മൃഗാവകാശ സംരക്ഷണ പ്രവര്‍ത്തകര്‍ ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട് നിയമസഭയുടെ നടപടിക്കെതിരെ ആയിരുന്നു കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് കോടതി തിങ്കളാഴ്ച പരിഗണിക്കുക.
 
2014ല്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരതയെക്കുറിച്ചുള്ള  സുപ്രീംകോടതി വിധിയെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും ശ്രമിക്കുന്നത്. ജല്ലിക്കെട്ടിന് നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നതിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
 
ഓര്‍ഡിനന്‍സില്‍ രാഷ്‌ട്രപതി കഴിഞ്ഞയാഴ്ച ഒപ്പു വെച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച തമിഴ്നാട് നിയമസഭ ജല്ലിക്കെട്ട് ബില്‍ പാസാക്കിയിരുന്നു. ജല്ലിക്കെട്ട് നിരോധിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആയിരുന്നു ഇത്. ജല്ലിക്കെട്ട് നിരോധിച്ചത് തമിഴ് സംസ്കാരത്തിനേറ്റ തിരിച്ചടി എന്നായിരുന്നു സമരക്കാര്‍ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക