റയില്‍ വെ സ്റ്റേഷനില്‍ ഭക്ഷണമൊരുക്കാന്‍ പിസാ ഹട്ട്

വെള്ളി, 12 ഡിസം‌ബര്‍ 2014 (15:12 IST)
റയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണ ശാലകള്‍ തുറക്കാന്‍ ആഗോള ഫാസ്റ്റ് ഫുഡ് ഭീമനായ പിസാഹട്ട് ഒരുങ്ങുന്നു.ഇത് സംബന്ധിച്ച് നടപടികള്‍ ഐആര്‍സിടിസി ആരംഭിച്ചു.പിസാഹട്ടിനെക്കൂടാതെ കഫേ കോഫി ഡേ,ബാരിസ്റ്റ് കോഫി, സബ് വേ, ജംബോകിങ് വടാപാവ് എന്നീ കമ്പനികളും റയില്‍ വെ നിലയങ്ങളില്‍ ഭക്ഷണശാലകള്‍ തുറക്കും.

നടപടി ഭക്ഷണ വില്‍പന രീതിയില്‍ വന്‍ മാറ്റം കൊണ്ടു വരുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ആദ്യ പടിയായി ബഹുരാഷ്ട്ര കമ്പനികളുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഐആര്‍ടിസി. ഇനി വിവിധ സ്റ്റേഷനുകളില്‍ കമ്പനികളുടെ താല്‍പര്യത്തിന് അനുസരിച്ച് വില്‍പന കേന്ദ്രങ്ങള്‍ അനുവദിക്കുന്ന നടപടികളാണ് പൂര്‍ത്തിയാകാനുള്ളത്.

ഇതിന്റെ ഭാഗമായി മേപ്പിള്‍ ഹോട്ടല്‍സ് ഹാര്‍ദ്വാര്‍ സ്റ്റേഷനില്‍ ഫുഡ് പ്‌ളാസ ആരംഭിച്ചിട്ടുണ്ട്. ജംപോകിങ് വടാപാവ് 20 ത്
ഭക്ഷണ ശാ‍ലകളും തുറക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. പിസാ ഹട്ടും കഫേ കോഫി ഡേയും വിവിധ സ്റ്റേഷനുകളില്‍ വില്പന ശാലകള്‍ തുറക്കാന്‍ അനുയോജ്യമായ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക