എന്നാല്‍, അടുത്ത 10 ദിവസം കൂടി മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ഗുഹ സന്ദര്‍ശിക്കാന്‍ കഴിയൂ.തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതിനെ തുടര്‍ന്ന് രുദ്ര ഗുഹയ്ക്ക് പുറമേ മറ്റൊരു ഗുഹയുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിത ഗുഹയല്ല ഇതെന്നും പ്രകൃതിദത്തമായ പാറയില്‍ രൂപമാറ്റം വരുത്തുന്നതിനാല്‍ പുതിയ ഗുഹ നിര്‍മ്മിക്കുന്നതില്‍ കാലതാമസം നേരിടുമെന്നും റാണ കൂട്ടിച്ചേര്‍ത്തു.
ധ്യാനമിരിക്കാന്‍ ഗുഹയിലേയ്ക്ക് വരുന്നവര്‍ 1500 രൂപയാണ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടത്. ഇങ്ങനെ വരുന്നവര്‍ക്ക് ഗുപ്തകാശിയിലും കേദാര്‍നാഥിലും വൈദ്യപരിശോധനകള്‍ക്ക് ശേഷം 24 മണിക്കൂര്‍ ഗുഹയില്‍ ചെലവിടാം. വൈദ്യുതി, കുടിവെള്ളം, ഭക്ഷണം, വിശ്രമമുറി എന്നീ സൗകര്യം ഗുഹയില്‍ ഉണ്ടാകും. ബുക്കിങിന് ശേഷം ധ്യാനം ഒഴിവാക്കിയാല്‍ പണം തിരികെ ലഭിക്കുന്നതല്ല.