പെട്രോൾ വില കുറഞ്ഞു: 1.90രൂപ മുതല്‍ 2.40രൂപ വരെകുറയും
ആഗോള വിപണിയിൽ ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് രാജ്യത്തെ പെട്രോൾ വില കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി 1.90 രൂപ മുതൽ 2.40 രൂപ വരെയാണ് എണ്ണക്കമ്പനികള്‍ വില കുറച്ചിരിക്കുന്നത്. പുതുക്കിയ വില നാളെ അർദ്ധരാത്രി മുതൽ നിലവിൽ വരും.
ഈ മാസം രണ്ടാം തവണയാണ് പെട്രോൾ വില കുറയ്ക്കുന്നത്. ഒന്നാം തീയതി പെട്രോൾ വിലയിൽ ലിറ്ററിന് 1.09 രൂപയുടെ കുറവ് എണ്ണക്കമ്പനികൾ വരുത്തിയിരുന്നു. ആഗോള വിപണിയിൽ പെട്രോൾ വിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണമായത്