പെട്രോള്‍ ലിറ്ററിന് ഒരു രൂപ കുറച്ചു. പുതിയ വില ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് പ്രാബല്ല്യത്തില്‍ വരിക.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വില ഇടിഞ്ഞതാണ് തീരുമാനത്തിന് പിന്നിലെന്നാണ് അധികൃതര്‍ അറിയിച്ചത്.
കേരളത്തില്‍ പെട്രോള്‍ വിലയില്‍ ഒരു രൂപയില്‍ കൂടുതല്‍ വ്യത്യാസമുണ്ടാകും.
എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. മഹാരാഷ്ട്ര-ഹരിയാന തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഡീസലിനും വില കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ സെപ്റ്റംബര്‍ 30ന് പെട്രോള്‍ വില 65 പൈസ കുറച്ചിരുന്നു.