പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറച്ചു
പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്. പുതിയ വില പ്രാബല്യത്തില്‍ വരുന്നു.
ആഗോള വിപണിയില്‍ ഇപ്പോള്‍ ബാരലിന് 60 ഡോളറിലും താഴെയാണ് എണ്ണ വില. കഴിഞ്ഞ തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വില കഴിഞ്ഞ അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. ജൂൺ 15നാണ് ഒടുവിൽ എണ്ണവില പരിഷ്കരിച്ചത്. പെട്രോള്‍വില ലിറ്ററിന് 64 പൈസ വര്‍ധിപ്പിച്ചിക്കുകയും ഡീസല്‍ വിലയില്‍ 1.35 രൂപയുടെ കുറവ് വരുത്തുകയും ചെയ്തിരുന്നു.