അടുക്കള പൂട്ടേണ്ടിവരും; പാചകവാതക വില ഉയർന്നു, ഗാർഹിക സിലിണ്ടറിനും വില വര്‍ദ്ധിപ്പിച്ചു, മണ്ണെണ്ണയ്‌ക്ക് ലിറ്ററിന് മൂന്നു രൂപയുടെ വർദ്ധന
ജനത്തിന് തിരിച്ചടി നല്‍കി ബിജെപി സര്‍ക്കാര്‍ വീണ്ടും. രാജ്യത്ത് പാചകവാതകത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 19.50യും വാണിജ്യ സിലിണ്ടറിന് 20.50 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. സബ്സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 546.50 രൂപയാണ് നിലവിലെ വില. ഇത് 560.50 രൂപയായി വർദ്ധിക്കും. 77 രൂപ സബ്സിഡി ലഭിക്കും.
മണ്ണെണ്ണയിൽ ലീറ്ററിന് മൂന്നു രൂപയുടെ വർദ്ധന വരുത്തി. വ്യോമയാന ഇന്ധനത്തിന്റെ വിലയിൽ 1.5 ശതമാനവും വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാചകവാതക വിലയും കൂട്ടിയത്. പെട്രോളിന് ലീറ്ററിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും നേരത്തെ എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു.
പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചതിന് പിന്നാലെ പാചകവാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിച്ചത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കും. രാജ്യം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് ജനത്തിന് തിരിച്ചടി നല്‍കി പാചകവാതകത്തിനും വില വര്‍ദ്ധിപ്പിച്ചത്.