ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവിനെത്തുടര്‍ന്ന് ഇന്ധന വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 1.42 രൂപയും ഡീസലിന് 2.01 രൂപയും കുറച്ചു. ആഗോള വിപണിയിൽ എണ്ണയുടെ വിലയിടിവാണ് വിലകുറക്കാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
പുതുക്കിയ വിലനിരക്ക് നിലവില്‍ വന്നു. ജൂലൈ ആറിനായിരുന്നു അവസാനമായി എണ്ണക്ക് വില കുറച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 2.25 രൂപയും ഡീസലിന് 0.42 രൂപയുമാണ് കുറഞ്ഞത്. ഈ മാസം മൂന്നാം തവണയാണ് ഇന്ധന വില കുറക്കുന്നത്. ഞായറാഴ്‌ച ചേർന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് ഇന്ധന വില കുറയ്‌ക്കാന്‍ തീരുമാനമെടുത്തത്.