ഇന്ത്യയില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കുറഞ്ഞേക്കു. അന്താരാഷ്ട്രവിപണിയിലെ ക്രൂഡോയില്‍ വിലയിലെ ഇടിവു തുടരുകയാണെങ്കില്‍ അടുത്തയാഴ്ചയോടെ പെട്രോള്‍ വില ലിറ്ററിന് 60 രൂപയില്‍ താഴെ എത്തുമെന്നാണ് സൂചന.
കഴിഞ്ഞ ആഗസ്ത് മുതല്‍ പെട്രോള്‍ വിലയില്‍ ആറു തവണയായി 9.36 രൂപയോളം കുറവുണ്ടായിരുന്നു. ഡീസല്‍ വില ഒക്ടോബറിനു ശേഷം 5.62 രൂപയും കുറഞ്ഞിരുന്നു. അടുത്ത എണ്ണവില അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 115 ഡോളറായിരുന്ന ക്രൂഡോയില്‍ വില 55 ഡോളറാണ് കുറഞ്ഞത്. ഇപ്പോള്‍ വില ബാരലിന് 70 ഡോളറിനടുത്താണ്. അതിനിടെ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് കഴിഞ്ഞ ദിവസം ഉദ്പാദനം ചുരുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ വിലയിടിവ് തുടരുമെന്നാണ് കരുതപ്പെടുന്നത്.