പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകരായ ശുഭം അവസ്തി,സപ്തഋഷി മിശ്ര എന്നിവരാണ് ഹർജി നൽകിയത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ,ആരോഗ്യസംരക്ഷണ സ്ഥാപനങ്ങൾ,ആരാധനാലയങ്ങൾ എന്നിവയ്ക്ക് സമീപമുള്ള സിഗരറ്റ് വില്പന നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ 20 വർഷമായി പുകവലി നിരക്ക് വർധിച്ചതായി ഹർജിയിൽ പറയുന്നു. 16നും 64നും ഇടയിലുള്ള പുകവലിക്കാരുടെ വിഭാഗത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഈ പ്രവണത കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ കേന്ദ്രത്തിന് നിർദേശങ്ങൾ നൽകണമെന്നും വാണിജ്യസ്ഥലങ്ങൾ,വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ പുകവലി മേഖലകൾ ഒഴിവാക്കണമെന്നും സിഗരറ്റിന്റെ ചില്ലറ വിൽപ്പന നിർത്തണമെന്നും ഹർജിയിൽ പറയുന്നു.