മുഷറഫ് ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയെന്ന് മൂന്നാം ക്ലാസ് പാഠപുസ്തകം

വ്യാഴം, 23 ജൂലൈ 2015 (09:47 IST)
1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ കാരണക്കാരനായ പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ മികച്ച വ്യക്തിത്വമായി ചിത്രീകരിച്ച് മധ്യപ്രദേശിലെ മൂന്നാം ക്ലാസ് പാഠപുസ്തകം. ആറ് മഹത് വ്യക്തികളുടെ പേരുകളില്‍ ഒന്ന് പര്‍വേസ് മുഷറഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മുഷറഫിന്റെ ചിത്രവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് പുസ്‌തകം നല്‍കിയ സംഭവം വിവാദമായിരിക്കുകയാണ്.

ജബൽപൂരിലെ ഒരു സ്വകാര്യ സ്കൂളിലെ പുസ്തകത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച ആറു വ്യക്തികളിൽ ഒരാളായി പർവേസ് മുഷറഫിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജബല്‍പൂര്‍ ബാര്‍ അസോസിയേഷന്‍ അധികൃതരെ സമീപിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് സ്കൂൾ പുസ്തകം പിൻവലിച്ചു. അതേസമയം, എൻസിഇആർടിയുടെ സിലബസ് അനുസരിച്ചാണ് പുസ്തകം തയാറാക്കിയതെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്. പുസ്തകത്തിലെ പിഴവ് മനസിലാക്കിയ ഉടന്‍ പുസ്തകം പിന്‍വലിച്ചതായി സ്‌കൂള്‍് പ്രിന്‍സിപ്പലും പറഞ്ഞു.

വെബ്ദുനിയ വായിക്കുക