ജയലളിതയുടെ വീട്ടുജോലിക്കാരിയെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സ്വീകരിക്കില്ല: സ്റ്റാൻലിൻ

ഞായര്‍, 5 ഫെബ്രുവരി 2017 (14:05 IST)
പനീർശെൽവത്തിനു പകരം അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി ശശികല നടരാജൻ മുഖ്യമന്ത്രിയാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതു ശരി‌വെയ്ക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ രംഗത്തെത്തിയിരിക്കുകയാണ്.
 
ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല. ഇതു ജനാധിപത്യത്തിന് എതിരാണ്. ജയലളിതയ്ക്കു വേണ്ടിയാണ് 2016ൽ തമിഴ് ജനത വോട്ടു ചെയ്തത്. അല്ലാതെ ജയയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതിനല്ലെന്ന് സ്റ്റാലിൻ പറഞ്ഞു. 
 
ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതിനു പിന്നാലെ ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാർട്ടിയിൽ ശക്തിപ്പെട്ടിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പനീർശെൽവം രാജിവെക്കുമെന്നും വരുന്ന ദിവസങ്ങളിൽ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമെന്നുമാണ് കേ‌ൾക്കുന്നത്. അതേ സമയം, മുഖ്യമന്ത്രിയെന്ന നിലയിൽ ശശികലയെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നതിനെക്കുറിച്ച് പാർട്ടിക്ക് ആശങ്കയുണ്ട്. 

വെബ്ദുനിയ വായിക്കുക