പാർലമെന്റിനുള്ളിൽ പുകവലിക്കാൻ അനുവദിക്കണമെന്ന് എം‌പിമാര്‍

Webdunia
വ്യാഴം, 23 ജൂലൈ 2015 (15:11 IST)
പാർലമെന്റിനുള്ളിൽ പുകവലിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന ആവശ്യവുമായി ഭരണ - പ്രതിപക്ഷ ഭേദമന്യേ എംപിമാർ രംഗത്ത്. 2003ലെ പുകയില നിരോധന നിയമത്തിന്റെ പരിധിയിൽപെടുത്തി അടച്ചു പൂട്ടിയ മുറി വീണ്ടും തുറന്നു തരണമെന്നാണ് എം‌പിമാര്‍ ലോക്‍സഭാ സ്പീക്കര്‍ സുമിത്രാ മഹാജനോട്  ആവശ്യപ്പെട്ടിരിക്കുന്നത്.

പാർലമെന്റിലെ സ്റ്റെനോഗ്രാഫർമാരാണ് നിലവിൽ ഈ മുറി ഉപയോഗിക്കുന്നത്. എന്നാൽ ചില എംപിമാർ പുകവലിക്കായി ഇപ്പോഴും ഈ മുറിയിലെത്തുന്നുണ്ട്.

എംപിമാരുടെ ഈ ആവശ്യത്തെപ്പറ്റി ചോദിച്ചപ്പോൾ എല്ലാവരുടെ ആവശ്യങ്ങളും പരിഗണിക്കുമെന്ന് സ്പീക്കർ സുമിത്ര മഹാജൻ വ്യക്തമാക്കി. പാർലമെന്റിലെ ഇടനാഴികൾ പുകവലി നിരോധിത മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് 2004ൽ സ്പീക്കർ സോമനാഥ് ചാറ്റർജിയാണ് പ്രത്യേക മുറി അനുവദിച്ചു നൽകിയത്.