കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. മന്ത്രിയുടെ രാജിയില്‍ കുറഞ്ഞൊന്നും തന്നെ വഴങ്ങില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം തുടരുകയാണ്.
രാജ്യസഭയിലാണ് പ്രതിപക്ഷം സഭാനടപടികള്‍ ഏതാണ്ട് പൂര്‍ണ്ണമായി സ്താംഭിപ്പിക്കുന്ന രീതിയില്‍ പ്രതിഷേധിക്കുന്നത്. അതിനിടെ മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുപീ സഖ്യകക്ഷികള്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വാമൂടിക്കെട്ട് പ്രതിഷേധിച്ചു. സഭയ്ക്കുള്ളിലും വാമൂടിക്കെട്ടി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിവച്ച പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു.
ഇന്നലെ മോദി തന്നെ നേരിട്ട് പാര്‍ലമെന്റില്‍ മന്ത്രി മാപ്പു പറഞ്ഞുതുകൊണ്ട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പ്രതിഷേധം തുടരുകയാണ് ഉണ്ടായത്. ഇന്നും മോഡി സഭാ നടപടികളോട് സഹകരിക്കണമെന്നും രാജ്യപുരോഗതിക്ക് സഭാനടപടികള്‍ സ്തംഭിപ്പിക്കരുതെന്നും പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പ്രതിപക്ഷം മന്ത്രിയുടെ രാജിയാവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.