ജൂലൈ ഒന്നു മുതൽ ആദായനികുതി റിട്ടേണിനും പുതിയ പാന്‍ കാര്‍ഡിനും ആധാർ നിർബന്ധം

ശനി, 10 ജൂണ്‍ 2017 (20:25 IST)
ജൂലൈ ഒന്നുമുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനു ആധാർ നിർബന്ധമാക്കിയതായി കേന്ദ്ര പ്രത്യക്ഷ നികുതിബോർഡ് ​(സിബിഡിടി). പാൻ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടൻ ഇൻകം ടാക്സ് അധികൃതരെ ആധാർ നമ്പർ അറിയിക്കണം.

ജൂലൈ ഒന്നിനകം പാൻ ലഭിക്കുന്നവർ ആധാർ ഉള്ളവരാണെങ്കിൽ അക്കാര്യം ആദായനികുതി വകുപ്പിനെ അറിയിക്കണം. ഇതുവരെ ആധാർ എടുക്കാത്തവരുടെ പാൻ തൽക്കാലം റദ്ദാക്കില്ല. അതിനാൽ ആദായനികുതി നിയമവുമായി ബന്ധപ്പെട്ട മറ്റ്​ തടസങ്ങൾ നേരിടേണ്ടിവരില്ലെന്ന്​ ​സിബിഡിടി വിശദീകരിച്ചു.

ആദായനികുതി റി​ട്ടേൺ ഫയൽ ചെയ്യു​മ്പോൾ ആധാറുള്ളവർ പാൻകാർഡുമായി  ബന്ധിപ്പിക്കണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത്​ പ്രാബല്യത്തിലാക്കാനുള്ള നടപടികളുടെ  ഭാഗമായാണ്​ ​സിബിഡിടി നിർദേശം​.

വെബ്ദുനിയ വായിക്കുക