ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുടെയെല്ലാം ആസൂത്രണം നടക്കുന്നത് പാകിസ്ഥാനിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംങ്ങ്. ഇത് തടയുന്നതിനുള്ള നടപടികള്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട് ആക്രമണവും മുംബൈ ഭീകരാക്രമണവും വ്യക്തമായ ആസൂത്രണത്തോടെയാണ് പാകിസ്ഥാന്‍ നടപ്പാക്കിയത്. രണ്ട് ആകമണങ്ങളിലും നിരവധി ജീവനുകളാണ് രാജ്യത്തിന് നഷ്ടമായത്. നല്ല തീവ്രവാദം എന്നൊന്നില്ലെന്ന് പാകിസ്ഥാന്‍ മനസ്സിലാക്കണമെന്നും ഇതില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുകയും ഭീകരപ്രവര്‍ത്തനത്തിന് അറുതിവരുത്തുകയും ചെയ്താല്‍ ഇന്ത്യ പാകിസ്ഥാനൊപ്പം നില്‍ക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
പാകിസ്ഥാന്‍ പ്രവിശ്യയില്‍ തീവ്രവാദം തുടച്ചുനീക്കുകയാണെങ്കില്‍ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും. കൂടാതെ തെക്കന്‍ ഏഷ്യാന്‍ പ്രദേശത്ത് സന്തുലിതാവസ്ഥയും സമാധാനവും നിലനിര്‍ത്തുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ കര്‍ശന നടപടിയെടുക്കുന്നുണ്ടന്ന് പല രാജ്യങ്ങളും പറയുന്നുയെങ്കിലും അവരുടെ പൊളിറ്റിക്കല്‍ അജന്‍ഡയുടെ ഭാഗമായി ഈ പ്രവര്‍ത്തനങ്ങളെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവും രാജ്‌നാഥ് സിംഗ് ഉന്നയിച്ചു.
രാജസ്ഥാന്‍ സര്‍ക്കാരും ഇന്ത്യാ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് കൗണ്ടര്‍ ടെററിസം കോണ്‍ഫറന്‍സിലായിരുന്നു രാജ്‌നാഥ് സിംഗ് തന്റെ നിലപാട് വ്യക്തമാക്കിത്.