അതിര്‍ത്തിയിലെ പാക് വെടിവെപ്പില്‍ 20കാരനായ ഇന്ത്യന്‍ യുവാവ് മരിച്ചു

ചൊവ്വ, 4 ഓഗസ്റ്റ് 2015 (13:42 IST)
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു. ഇരുപതുകാരനായ യുവാവ് ആണ് കൊല്ലപ്പെട്ടത്. കശ്‌മീരിലെ പര്‍ഗ്‌വല്‍ സെക്ടറില്‍ ഉണ്ടായ വെടിവെപ്പിലാണ് യുവാവ് കൊല്ലപ്പെട്ടത്.
 
അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം കഞ്ചക് മേഖലയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ നുഴഞ്ഞു കയറ്റം ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന തടഞ്ഞിരുന്നു. തുടര്‍ന്ന്  ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തിരുന്നു. 
 
ചൊവ്വാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച വെടിവെപ്പ് രാവിലെ എട്ട് മണിക്കാണ് അവസാനിച്ചത്. 48 മണിക്കൂറിനുള്ളില്‍ പാക് സൈന്യം നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണിത്. 

വെബ്ദുനിയ വായിക്കുക