ആദ്യ ഘട്ടത്തിൽ പാകിസ്ഥാൻ വിട്ടയച്ചത് 218 പേരെയാണ് വിട്ടയച്ചത്. ക്രിസ്തുമസ് ദിനത്തിലായിരുന്നു ഇവർ നാട്ടിലെത്തിയത്. മത്സ്യബന്ധനത്തിനിടെ മനഃപൂർവ്വമല്ലാതെ സമുദ്രാർത്തി ലംഘിച്ചതിനാണ് ഇവരെ പാകിസ്ഥാൻ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. 110 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി ഇനിയും തടവിലുണ്ടെന്ന് കറാച്ചിയിലെ മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്.
പാകിസ്ഥാൻ - ഇന്ത്യ ഫോറം ഫോർ പീസ് ആൻഡ് ഡെമോക്രസിയുടെ വാക്താവ് ജതിൻ ദേശായി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാൻ സ്വീകരിച്ച നടപടിക്ക് തുല്യമായി ഇന്ത്യയും ഇതേ നിലപാട് സ്വീകരിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ജയിലുകളിൽ ഉള്ള പാകിസ്ഥാൻ മീൻ പിടുത്തക്കാരെ വിട്ടയക്കണമെന്നാണ് ഫോറത്തിന്റെ ആവശ്യം. 80 പാകിസ്താൻ തൊഴിലാളികളാണ് ഗുജറാത്ത് ജയിലിൽ കഴിയുന്നത്.
(ചിത്രത്തിന് കടപ്പാട്: ട്വിറ്റർ)