12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനില്‍ എത്തുകയും തിരിച്ചെത്താന്‍ കഴിയാതാകുകയും ചെയ്‌ത ബധിരയും മൂകയുമായ ഗീത ഇന്ത്യയില്‍ മടങ്ങിയെത്തി. കറാച്ചിയിൽനിന്നു രാവിലെ 8.30ന് പുറപ്പെട്ട പാക്ക് എയർലൈൻസ് വിമാനത്തിലെത്തിയ ഗീത 10.30 ഓടെയാണ് ഇന്ത്യയിലെത്തിയത്.
ഗീതയെ ദത്തെടുത്ത് പരിചരിച്ച ഈദി ഫൗണ്ടേഷനിലെ ബിൽക്കീസ് ഈദിയും മറ്റ് മൂന്ന് അംഗങ്ങളും ഗീതയ്ക്കൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. ഫോട്ടോ കണ്ടു ഗീത തിരിച്ചറിഞ്ഞവർ ബന്ധുക്കൾ തന്നെയെന്ന് ഡിഎൻഎ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം മാത്രമേ ഗീതയെ അവർക്കു കൈമാറുകയുള്ളൂ എന്ന് ഈദി ഫൗണ്ടേഷന് ഇന്ത്യൻ അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. പതിനൊന്നാം വയസില്‍ ഇന്ത്യയിൽ നിന്നുള്ള സംഝോത എക്‌സ്പ്രസിൽ പാകിസ്ഥാനിലെ ലാഹോറിലത്തെിയ ഗീതയെ സംരക്ഷിച്ചിരുന്ന ഏതി ഫൌണ്ടേഷന്‍ ഭാരവാഹികളാണ്.
ജലന്ധറിനടുത്ത് കർത്താർപൂരിൽ വൈശാഖി ഉത്സവത്തിന് പോയപ്പോഴാണ് ഗീത കുടുംബവുമായി വേർപിരിഞ്ഞത്. ആവശ്യമായ രേഖകള്‍ പാകിസ്ഥാനില്‍ ഒറ്റപ്പെട്ടുപോയ ഗീതയെ ഗീതയെ സംരക്ഷിക്കുന്നത് കറാച്ചിയിലെ ഈദ് ഫൗണ്ടഷൻ എന്ന സാമൂഹ്യ സംഘടനയാണ്. ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് ഗീതയെ നാട്ടിൽ എത്തിച്ചത്.
ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഗീതയുടെ ബന്ധുക്കള്‍ ആണെന്ന് വാദം ഉന്നയിച്ചതിനാല്‍ ഡിഎന്‍എ പരിശോധന നടത്തിയ ശേഷമേ ഗീതയെ കൈമാറൂ. നാലും കുടുംബങ്ങള്‍ ഗീതയുടെ അവകാശത്തിനായി രംഗത്ത് എത്തിയതിനെ തുടര്‍ന്ന് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ അയച്ചുകൊടുത്ത ഫോട്ടോകളില്‍ നിന്ന് ബിഹാറിലുള്ള അച്ഛനെയും രണ്ടാനമ്മയെയും ഗീത തിരിച്ചറിയുകയായിരുന്നു. പരിശോധനാഫലം അനുകൂലമായാല്‍ ഗീതയെ ബന്ധുക്കളുടെ സംരക്ഷണത്തില്‍ വിട്ട് ഏതി കുടുംബം നവംബര്‍ 2ന് പാകിസ്ഥാനിലേക്ക് മടങ്ങും.
അതേസമയം, ഗീതയും ബന്ധുക്കളും ഉച്ചയ്ക്ക് ശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. പാകിസ്ഥാന്‍ ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിതും ഗീതയെ ക്ഷണിച്ചിട്ടുണ്ട്.