വീണ്ടും ആക്രമണം; പാക് വെടിവയ്‌പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു - ഒരാള്‍ക്ക് പരുക്ക്
ജമ്മു കശ്മീരിലെ നൗഷേരാ മേഖലയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെയാണ് രജൗരി ജില്ലയിലെ നൗഷേരയിൽ പാക് ആക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
വെടിവയ്‌പ്പിനൊപ്പം മോർട്ടർ ഷെല്ല് ആക്രമണവും പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായി. ആക്രമണം ശക്തമായതോടെ ഇന്ത്യയും തിരിച്ചടിച്ചു. മേഖലയില്‍ ആക്രമണം തുടരുകയാണ്.
കഴിഞ്ഞ ദിവസം തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഒരു സൈനിക ഓഫീസറെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. ലഫ് കേണൽ ഉമർ ഫയാസാണ് കൊല്ലപ്പെട്ടത്.
പാകിസ്ഥാൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സർക്കാരും സൈന്യവും അറിയിച്ചു.