'ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധികള്‍ പ്രദര്‍ശിപ്പിക്കണം'

വ്യാഴം, 5 ഫെബ്രുവരി 2015 (12:39 IST)
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അമൂല്യ വസ്തുക്കൾ ഘട്ടം ഘട്ടമായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാമെന്നും. ഇതിനായി ലണ്ടനിലെ മ്യൂസിയം മാതൃകയാക്കാമെന്നും സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ മ്യൂസിയം നിര്‍മിച്ച് സംരക്ഷിക്കണം. കൂടാതെ അമൂല്യ വസ്തുക്കൾ ഘട്ടം ഘട്ടമായി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയും വേണം. ലണ്ടനിലെ മ്യൂസിയത്തിന്റെ മാതൃക ഇവിടെ പിന്തുടരാവുന്നതുമാണ്. മ്യൂസിയത്തിന്റെ നിര്‍മാണത്തിനായി വൈകുണ്ഠം ഓഡിറ്റോറിയമോ സമീപ സ്ഥലങ്ങളോ ഉപയോഗിക്കാമെന്നും. കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ആറു മാസത്തിനകം മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമര്‍പ്പിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഒന്നും ക്ഷേത്രത്തിലോ പരിസരങ്ങളിലോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശത്തോട് ഭരണസമിതി അനുകൂല നിലപാടാണ് എടുത്തത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ രത്‌നങ്ങളുൾപ്പെടെയുള്ള അമൂല്യ സ്വത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ പഠിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക