ചിദംബരത്തിന് വീണ്ടും തിരിച്ചടി: ജാമ്യഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി

തിങ്കള്‍, 26 ഓഗസ്റ്റ് 2019 (13:07 IST)
ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.

അറസ്‌റ്റ് ചെയ്‌തതോടെ മുൻകൂർ ജാമ്യാപേക്ഷയ്‌ക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും കോടതി നിർദേശിച്ചു.

നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എഎസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാൻഡ് ചെയ്തതിനും എതിരായ ഹർജി ഇന്നു പരിഗണിക്കാനാകില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹർജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍