പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെ സി ബി ഐ ചോദ്യം ചെയ്തു
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (17:56 IST)
കൊല്‍ക്കത്തയിലെ ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെ സി ബി ഐ ചോദ്യംചെയ്തു. ശാരദ ഗ്രൂപ്പ് നളിനി ചിദംബരത്തിന് നല്‍കിയ അഭിഭാഷകഫീസുമായി ബന്ധപ്പെട്ടാണ് സി ബി ഐ ചോദ്യം ചെയ്യന്‍ നടന്നത്. ചെന്നൈയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
നേരത്തെ നളിനി ചിതംബരത്തിന് ഒരു കോടിരൂപ അഭിഭാഷകഫീസ് നല്‍കിയിരുന്നുവെന്ന് ജയിലിലുള്ള ശാരദ ചെയര്‍മാന്‍ സുദീപ്ത സെന്‍ സിബിഐക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.ഗോഹട്ടിയിലെ ഒരു ടെലിവിഷന്‍ ചാനല്‍ 42 കോടി രൂപയ്ക്ക് ശാരദാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നളിനി ശാരദ ഗ്രൂപ്പിന് നിയമൊപദേശം നല്‍കിയത്.
ഒരുകൊല്ലത്തേക്ക് നല്‍കിയ നിയമോപദേശത്തിനാണ് ഒരുകോടിരൂപ ഫീസായി ലഭിച്ചതെന്നാണ് നളിനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്.