തങ്ങള്‍ ഇതുവരെ 52 നോട്ടീസുകള്‍ നല്‍കി കഴിഞ്ഞു. രാഷട്രപതി ഭവന്‍, അവിടത്തെ ജീവനക്കാരുടെ ക്വാര്‍ട്ടേര്‍സുകള്‍, വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങള്‍ ഇവിടങ്ങളിലെല്ലാം കൊതുകുകളെ വളര്‍ത്തുന്നതെന്ന് ഡെല്‍ഹി മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ രാഷ്ട്രപതി ഭവന്‍ പോലുള്ള ഇടങ്ങളില്‍ നോട്ടീസ് നല്‍കുക എന്നതല്ലാതെ കൊതുകുകളുടെ പ്രജനനം തടയാനുള്ള നടപടിയൊന്നും സ്വീകരിക്കാറില്ലെന്നും ആക്ഷേപമുണ്ട്. രാഷ്ട്രപതി ഭവന്‍ മാത്രമല്ല മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഈ സീസണില്‍ ഇത് വരെ 171 ഡെങ്കിപനി കേസുകളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.