ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ചൊവ്വ, 24 ഫെബ്രുവരി 2015 (14:25 IST)
മീനാകുമാരി റിപ്പോര്‍ട്ടിനേയും ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിന്‍സിനേയും ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം.  രാജ്യസഭയില്‍ ഭൂമിയെറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ ചൊല്ലിയാണ് ബഹളമുണ്ടായത്. സുപ്രധാന വിഷയങ്ങള്‍ ഓര്‍ഡിനന്‍സായി അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടിസ് നല്‍കി. ഇതിന് മറുപടിയായി യുപി എ സര്‍ക്കാര്‍ നിരവധി ഓര്‍ഡിനന്‍സുകള്‍ കൊണ്ടു വന്നിരുന്നെന്നും അതിനാല്‍ വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും ജയ്റ്റ്ലി പറഞ്ഞു.

മീനാകുമാരി റിപ്പോര്‍ട്ടിനെതിരെ  പ്രതിപക്ഷം ലോക്സഭയില്‍ രംഗത്തെത്തി. മീനാകുമാരി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രശ്നം ഉന്നയിച്ച കെ സി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ 500 മീറ്റര്‍ ബഫര്‍സോണില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, റിപ്പോര്‍ട്ട് മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക