ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ച് സുഷമാ സ്വരാജ്

വ്യാഴം, 24 ജൂലൈ 2014 (14:51 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രശംസസിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇറാഖില്‍ നിന്ന് നഴ്‌സുമാരെ തിരിച്ചെത്തിക്കാന്‍ ഉമ്മന്‍ചാണ്ടി നല്ല സഹകരണമാണ് നല്‍കിയത് എന്നാണ് സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞത്.
 
ഇറാക്കില്‍ കൂടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു സുഷമാസ്വരാജ്.
 
നഴ്‌സുമാരെ തിരിച്ചെത്തിക്കാന്‍ സംസ്ഥാനമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹകരിച്ചു. എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സഹായം താന്‍ തേടി. എന്നാല്‍ ഇതിനായി ഒരു മലയാളി വ്യവസായിയും ഇടപെട്ടിട്ടില്ലെന്നും വ്യവസായികള്‍ ഇടപെട്ടു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
 
ഇനിയും ബന്ദികളായി കഴിയുന്ന 41 പേരെ ഈദിനു മുന്‍പു തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നീക്കം പരസ്യപ്പെടുത്താനാവില്ലെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക