ഇന്നുമുതല്‍ സവാള കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 21 ഓഗസ്റ്റ് 2023 (08:51 IST)
ഇന്നുമുതല്‍ സവാള കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്താന്‍ കേന്ദ്രം. നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വഴിയാണ് ഇന്ന് വില്‍പ്പന ആരംഭിക്കുന്നത്. ഒക്ടോബറിലെ വിളവെടുപ്പുവരെ വില പിടിച്ചുനിര്‍ത്താനാണ് കേന്ദ്രം ഇതിലൂടെ പദ്ധതിയിടുന്നത്. നേരത്തേ സവാള കയറ്റുമതിക്ക് 40ശതമാനം തിരുവ ഏര്‍പ്പെടുത്തിയിരുന്നു. 
 
ചില്ലറ വില്‍പ്പനശാലകള്‍, മൊബൈല്‍ വാനുകള്‍ എന്നിവ വഴിയായിരിക്കും വില്‍പ്പന നടത്തുന്നത്. സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ വര്‍ധനവുണ്ടാകുന്നെന്ന റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് കേന്ദ്രം കയറ്റുമതിക്ക് 40 ശതമാനം തിരുവ ഏര്‍പ്പെടുത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍