ഒഴിഞ്ഞു കിടക്കുന്ന എന്‍ജിനിയറിംഗ് സീറ്റുകളില്‍ പ്രവേശനം

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഓഗസ്റ്റ് 2023 (19:39 IST)
പ്രവേശന പരീക്ഷാ കമ്മീഷണറുടെ അലോട്ട്‌മെന്റ് നടപടികള്‍ക്കു ശേഷം ഒഴിഞ്ഞു കിടക്കുന്ന എന്‍ജിനിയറിംഗ് സീറ്റുകളിലേക്ക് സ്വന്തമായി പ്രവേശനം നടത്താന്‍ എല്ലാ സര്‍ക്കാര്‍ നിയന്ത്രിത കോസ്റ്റ് ഷെയറിംഗ് എന്‍ജിനിയറിംഗ് കോളജുകള്‍ക്കും സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകള്‍ക്കും വ്യവസ്ഥകളോടെ അനുമതി നല്‍കി ഉത്തരവായി. മെറിറ്റും എ. ഐ. സി. ടി. ഇ മാനദണ്ഡവുമനുസരിച്ചാകണം പ്രവേശനം. പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികളുടെ ലിസ്റ്റ് സാങ്കേതിക സര്‍വകലാശാലയുടെ പരിശോധയ്ക്കും അംഗീകാരത്തിനും വിധേയമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍