രാജ്യത്ത് കുതിച്ചുയര്‍ന്ന് ഉള്ളിവില; നവംബറോടെ കുറയുമെന്ന് പ്രതീക്ഷ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (13:03 IST)
രാജ്യത്ത് കുതിച്ചുയര്‍ന്ന് ഉള്ളിവില. അത്യാവശ്യ ഭക്ഷ്യ വസ്തുവായ ഉള്ളിക്ക് 60മുതല്‍ 80 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിയിലെ വ്യാപാരികള്‍ പറയുന്നത് നവംബറിലെ ആദ്യ ആഴ്ചയില്‍ പുതിയ ചരക്കുകള്‍ വരുന്നതുവരെ വില ഇങ്ങനെ തന്നെ നില്‍ക്കുമെന്നാണ്. 
 
നിലവില്‍ കിലോയ്ക്ക് ഉള്ളിവില 40രൂപ കടന്നിട്ടുണ്ട്. ഇത് 50 കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈമാസം തുടക്കത്തില്‍ ഉള്ളിവില കിലോയ്ക്ക് 15നും 25നും ഇടയ്ക്കായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍