ഒടുവില്‍ അതും സംഭവിച്ചു, പണത്തിനു പകരം മുംബൈയില്‍ നിന്ന് 700 കിലോ ഉള്ളി മോഷണം പോയി..!
ഞായര്‍, 23 ഓഗസ്റ്റ് 2015 (12:46 IST)
ഉള്ളിവില സര്‍വ്വകാല റെക്കോര്‍ഡും ഭേദിച്ച് കുതിക്കുന്നതിനിടെ മുംബൈയില്‍ നിന്ന് അത്യപൂര്‍വ്വമായ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മറ്റൊന്നുമല്ല സാധാരന കള്‍ലന്മാര്‍ പണവും സ്വര്‍ണവുമാണ് മോഷ്ടിക്കുന്നതെങ്കില്‍ മുംബൈയില്‍ മോഷണം പോയത് 700 കിലോ ഉള്ളിയാണെന്ന് മാത്രം. ഉള്ളിവില കുതിക്കുന്നതിനിടെയാണ് കള്ളന്‍മാര്‍ ഉള്ളിച്ചാക്ക് ലക്ഷ്യംവച്ച് മോഷണം തുടങ്ങിയത്.
മുംബൈയിലെ സിയോണ്‍ മേഖലയിലെ മാര്‍ക്കറ്റിലെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് ഉള്ളി മോഷണം പോയത്. വഡാല ട്രക്ക് ടെര്‍മിനല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അത്യപൂര്‍വമായ കേസാണിതെന്ന് അന്വേഷണ സംഘാംഗമായ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ സുഹാസ് ഗരുഡ് പറഞ്ഞു.
നിലവില്‍ ഉള്ളിവില കിലോ 80 രൂപയ്‌ക്കാണ് ചില്ലറ വില്‍പ്പന ശാലകളില്‍ വില്‍ക്കുന്നത്. ദിവസങ്ങള്‍ക്കകം വില നൂറു രൂപ കവിയുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്‌ഥയെ തുടര്‍ന്ന് ഉല്‍പ്പാദനം കുറഞ്ഞതാണ് ഉള്ളി വില കുതിച്ചുയരാന്‍ കാരണമെന്ന് കേന്ദ്ര ഉപയോക്‌തൃ മന്ത്രാലയം വ്യക്‌തമാക്കി. വില നിയന്ത്രിക്കാന്‍ ഉള്ളി ഇറക്കുമതി ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.