ഒരു വയസുള്ള പെണ്‍കുഞ്ഞ് ഓടുന്ന ട്രെയിനിന്‍റെ അടിയില്‍ പെട്ടു, എങ്ങനെ കുഞ്ഞ് രക്ഷപ്പെടുന്നു എന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ഇതാ!

ചൊവ്വ, 20 നവം‌ബര്‍ 2018 (20:17 IST)
ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഓടുന്ന ട്രെയിനിന് അടിയില്‍ പെട്ട പെണ്‍കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ അമ്മയുടെ കൈയില്‍ നിന്ന് വഴുതി കുഞ്ഞ് ട്രാക്കിലേക്ക് വീഴുകയായിരുന്നു. 
 
ഉടന്‍ തന്നെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ കുഞ്ഞിനെ ട്രാക്കില്‍ നിന്ന് എടുക്കാന്‍ കഴിഞ്ഞില്ല. ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് കുട്ടിയെ എടുക്കാനായത്.
 

#WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE

— ANI UP (@ANINewsUP) November 20, 2018
എന്നാല്‍ കുട്ടിക്ക് ഒരു പോറല്‍ പോലും സംഭവിച്ചില്ല. കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചുകിട്ടിയതില്‍ എല്ലാവരും കണ്ണീരോടെ ആഹ്ലാദിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍