നേപ്പാൾ അതിർത്തിയിൽ വെടിവെയ്‌പ്പ് : ഒരു ഇന്ത്യൻ കർഷകൻ മരിച്ചു

വെള്ളി, 12 ജൂണ്‍ 2020 (16:51 IST)
ബീഹാർ: ഇന്ത്യ-നേപ്പാൾ അതിർത്തിയിലുണ്ടായ വെടിവെയ്‌പ്പിൽ ഒരു കർഷകൻ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ അതിര്‍ത്തി ജില്ലയായ സീതാമഡിയിലാണ് സംഭവം. നേപ്പാൾ അതിർത്തി പോലീസാണ് കർഷകർക്ക് നേരെ വെടിവെച്ചതെന്നാണ് ആരോപണം. ഇന്ത്യ-നേപ്പാൾ അതിർത്തി‌തർക്കം നിലനിൽക്കുന്നതിനിടെയാണ് സംഭവം.
 
ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെ നേപ്പാള്‍ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.ജനന്‍ നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25) ആണ് മരിച്ചത്.1850കിലോമീറ്റർ തുറന്ന അതിർത്തിയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ളത്.അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അതിർത്തി കടന്ന് രണ്ട് രാജ്യങ്ങളിലേക്കും കടക്കുന്നത് ഇവിടെ പതിവാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍