കാണ്‍പുര്‍ സ്വദേശിയായ അഭിഷേക് സോഫ്‌റ്റ്‌വേര്‍ എഞ്ചിനിയര്‍ ആണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഉറങ്ങണമെന്ന് പറഞ്ഞ് പോയ അഭിഷേക് റൂമില്‍ കയറി കതക് അടയ്ക്കുകയായിരുന്നു. കുറച്ചു സമയത്തിനു ശേഷം ഇവരുടെ മറ്റൊരു സുഹൃത്ത് ഫോണില്‍ വിളിച്ച് അഭിഷേക് ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു.
പൊലീസ് സുഹൃത്തുക്കളുടെ മൊഴിയെടുത്തു വരികയാണ്. അഭിഷേക് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ആത്മഹത്യകുറിപ്പോ ഫോട്ടോയോ അയച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യകുറിപ്പൊന്നും സംഭവസ്ഥലത്തു നിന്ന് ലഭിച്ചിട്ടില്ല. അഭിഷേകിന്റെ ഫോണ്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇൻഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിയുമായ രസിലയെന്ന യുവതി കൊല്ലപ്പെട്ടിരുന്നു.