രാഹുല്‍ ഗാന്ധി രാജ്യദ്രോഹി; അദ്ദേഹത്തെ തൂക്കിലേറ്റിയോ വെടിവച്ചോ വധിക്കണം- ബിജെപി എംഎല്‍എ

വ്യാഴം, 18 ഫെബ്രുവരി 2016 (12:15 IST)
വിവാദ പ്രസ്‌താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് ചൌധരി രംഗത്ത്. വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുന്ന ജെഎന്‍യുവില്‍ എത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റിയോ വെടിവച്ചോ വധിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

കനയ്യ കുമാറിന്റെ അറസ്‌റ്റില്‍ പിന്തുണ അര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണ്. ഇന്ത്യയില്‍ ജീവിച്ച് പാകിസ്ഥാന് പിന്തുണ അര്‍പ്പിക്കുന്നവര്‍ക്ക് ഇവിടെ സ്ഥാനമില്ല. അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയായി കാണുന്നവര്‍ക്കൊപ്പമാണ് ഇത്തരത്തിലുള്ളവരെന്നും കൈലാഷ് ചൌധരി പറഞ്ഞു.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ബെയ്ട്ടോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കൈലാഷ്.

വെബ്ദുനിയ വായിക്കുക