ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേന ഗവണ്‍മെന്റിലേക്ക് നടത്തുന്ന ഏതൊരു പണ ഇടപാടുകള്‍ക്കും നെറ്റ് ബാങ്കിംഗിനും ഇനി ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ല. പകരം സര്‍ക്കാര്‍ തന്നെ അത് വഹിക്കും. ഇതിനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചു വരികയാണ്.
ഗവണ്‍മെന്റിലേക്ക് അടക്കേണ്ട പണത്തിന്റെ കാര്യത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള വിനിമയം പ്രോല്‍സാഹിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ധനമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇനി എംഡിആര്‍ ചാര്‍ജ് നല്‍കേണ്ടെന്നും ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.