ജന്മദിനത്തിന് പുതിയ ഫോണ്‍ കിട്ടിയില്ല; 18കാരി ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ഫെബ്രുവരി 2022 (13:20 IST)
ജന്മദിനത്തിന് പുതിയ ഫോണ്‍ കിട്ടാത്തതില്‍ മനംനൊന്ത് 18കാരി ആത്മഹത്യചെയ്തു. ജയ്പൂരിലെ സോഡല പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്ക് പബ്ജി കഴിക്കാനായിരുന്നു പുതിയ ഫോണ്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്ലസ്ടുവിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടിയുടെ പിറന്നാള്‍ ഫെബ്രുവരി 13നായിരുന്നു. 
 
പിറന്നാളിന് സമ്മാനമായി പബ്ജി കളിക്കാന്‍ പെണ്‍കുട്ടി പുതിയ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്ലസ്ടു പരീക്ഷ കഴിഞ്ഞതിനു ശേഷം ഫോണ്‍ വാങ്ങിനല്‍കാമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നിരാശയായ പെണ്‍കുട്ടി ജീവിതം അവസാനിപ്പിക്കാനുള്ള തെറ്റായ തീരുമാനത്തില്‍ എത്തുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍