യുവതിയെ പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ചു. ആറ് ദിവസത്തിന് ശേഷം യുവതി മരിച്ചു

എ കെ ജെ അയ്യര്‍

വെള്ളി, 18 ഫെബ്രുവരി 2022 (18:42 IST)
ജയ്‌പൂർ : യുവതിയെ പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിക്കുകയും ആറ് ദിവസങ്ങൾക്കുശേഷം അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് പീഡനത്തിനിരയായ 35 വയസുള്ള യുവതി വ്യാഴാഴ്ച മരിച്ചത്.

ഈ മാസം നാലാം തീയതി മുതൽ യുവതിയെ കാണാനില്ലായിരുന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷം കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഗ്രാമത്തിൽ നിന്ന് മൂന്നു കിലോമീറ്റർ ദൂരെയുള്ള കാട്ടിൽ 6  ദിവസങ്ങൾക്ക് ശേഷം യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവതിയുടെ ആരോഗ്യ നില വളരെ ഗുരുതരമായിരുന്നു.

സംഭവുമായി ബന്ധപ്പെട്ടു ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായി ആയ പ്രായപൂർത്തി ആകാത്ത മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡനത്തെ തുടർന്ന് യുവതി മരിച്ചെന്നു കരുതിയാണ് കാറ്റിൽ ഉപേക്ഷിച്ചതെന്നാണ് പ്രതികൾ പറഞ്ഞത്. എന്നാൽ പരാതി കിട്ടിയിട്ടും നടപടിയൊന്നും എടുക്കാതിരുന്ന കാരണം കാണിച്ചു രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍