വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ അപമാനിച്ചാല്‍ ഇനി ശിക്ഷ
വ്യാഴം, 9 ജൂലൈ 2015 (13:37 IST)
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ശിക്ഷുന്ന തരത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര തീരുമാനം. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. മന്ത്രിസഭയുടെ അനുമതിയോടെ 153 സി, 509 എ എന്നീ വകുപ്പുകള്‍ കൂടി ഐപിസിയില്‍ ചേര്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു
അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമായാണ് നിയമം ഭേദഗതി ചെയ്യുന്നത്. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയിനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വാക്കുകള്‍, ആംഗ്യം, എഴുത്ത് തുടങ്ങി ഏതു രീതിയില്‍ അപമാനിച്ചാലും ജയില്‍ ശിക്ഷ ലഭ്യമാക്കുന്ന തരത്തിലാണ് ഐപിസി ഭേദഗതി തയാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ നിയമ സഹായം ഉള്‍പ്പെടെയുള്ള അധിക സേവനങ്ങള്‍ ലഭ്യമാക്കാനും തീരുമാനമുണ്ട്.
വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ നേരിടുന്ന അക്രമങ്ങള്‍ ചെറുക്കാന്‍ നടപടികള്‍ നിര്‍ദേശിക്കുന്നതിനായി നിയോഗിച്ച എംകെ ബേസ്ബറുവ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി സ്വീകരിച്ചുകൊണ്ടാണ് പുതിയ തീരുമാനം.