സൂക്ഷ്മപരിശോധന: 20000 പത്രികകള്‍ തള്ളി

വെള്ളി, 16 ഒക്‌ടോബര്‍ 2015 (12:07 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച 20000 ലേറെ പത്രികകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ കഴിഞ്ഞ ദിവസം തള്ളി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പത്രികകള്‍ തള്ളിയത് - 3050. 
 
ആകെ സമര്‍പ്പിച്ച പത്രികകളുടെ എണ്ണം 1,30,597 ആണ്. ഇതില്‍ സാധുവായവ 1,10,500 എണ്ണമാണ്.
 
മലപ്പുറത്ത് 2300, കൊല്ലത്ത് 720, കോഴിക്കോട് 1445, എറണാകുളത്ത് 800, പത്തനംതിട്ടയില്‍ 360, പാലക്കാട് 575 എന്നിങ്ങനെയാണ് തള്ളിയ പത്രികകളുടെ എണ്ണം. 
 
എന്നാല്‍ പലയിടത്തും പത്രികകള്‍ തള്ളിയതിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ തര്‍ക്കങ്ങള്‍ ഉള്ള പത്രികകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പരിശോധനയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക