അമിത് ഷായെ വെട്ടിലാക്കി പ്രതിരോധമന്ത്രി; പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കയ്യിലില്ലെന്ന് നിർമലാ സീതാരാമൻ

ചൊവ്വ, 5 മാര്‍ച്ച് 2019 (16:24 IST)
ഇന്ത്യയുടെ ബാലാകോട്ട് പ്രത്യാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന ആവശ്യം ശക്തമാണ്. 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

അതേസമയം, കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് കേന്ദ്രസർക്കാരിന്‍റെ പക്കലില്ലെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ഇന്ന് വ്യക്തമാക്കി.

പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദിന്‍റെ ഭീകര പരിശീലന ക്യാമ്പിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇത് പാകിസ്ഥാനെതിരെയുള്ള സൈനിക നടപടിയല്ല. മുൻ കരുതലെന്ന നിലയിലാണ് ഇന്ത്യ ഇങ്ങനെയൊരു നീക്കം നടത്തിയത്. വിദേശകാര്യ സെക്രട്ടറി പറഞ്ഞതാണ് ഇന്ത്യൻ നിലപാടെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

അമിത് ഷായുടെ നിലപാടിന് വിപരീതമായിട്ടാണ് ബാലാകോട്ട് പ്രത്യാക്രമണത്തിൽ നിർമലാ സീതാരാമൻ നിലപാടറയിച്ചത്. ഭീകര ക്യാമ്പുകള്‍ തകര്‍ത്ത വ്യോമസേനയുടെ ആക്രമണം ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാ‍നിരിക്കെയാണ് ബിജെപി നേതൃത്വത്തെ വെട്ടിലാക്കി പ്രതിരോധമന്ത്രി രംഗത്തുവന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍