മോഡി മുസ്ലീങ്ങളെ അനുകൂലിച്ച് സിഎന്‍എന്‍ ചാനലിന് നല്കിയ അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു ഖുര്‍ഷിദ്. രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍. അവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാനാവില്ല. അല്‍-ക്വയ്ദയുടെ താളത്തിനെത്തു തുളളുന്നവരല്ല അവരെന്നുമായിരുന്നു മോഡിയുടെ പരാമര്‍ശം.