നിത അംബാനിയെ വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു; കായികരംഗത്തെ ഇന്ത്യയുടെ സ്വാധീനത്തിനുള്ള അംഗീകരമെന്ന് നിത

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 ജൂലൈ 2024 (10:34 IST)
നിത അംബാനിയെ വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നുള്ള ഐഒസി അംഗമെന്ന നിലയില്‍ പാരീസില്‍ നടക്കുന്ന 142 മത് സെക്ഷനിലാണ് നിത അംബാനി തിരഞ്ഞെടുക്കപ്പെട്ടത്. വീണ്ടും ഒളിമ്പിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം ഉണ്ടെന്ന് നിത അംബാനി പറഞ്ഞു. ഈ നേട്ടത്തെ വ്യക്തിപരമായല്ല താന്‍ കാണുന്നതെന്നും ആഗോള കായികരംഗത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരമാണിതെന്നും അവര്‍ പറഞ്ഞു.
 
നിത അംബാനി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത് 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിലെ ഐഒസിയിലേക്കാണ്. ഐഒസിയിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യവനിതയാണ് നിത അംബാനി. അതേസമയം ഇന്ത്യയുടെ കായിക വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് റിലയന്‍സ് ഫൗണ്ടേഷന്‍ വഹിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍